ഇലവുംതിട്ട: മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ ഒരു വിദ്യാലയം ഒരു ഭവനം പദ്ധതി ഗൃഹസമർപ്പണവും പാചകപ്പുര ഉദ്ഘാടനവും ഇന്ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. എസ്.എൻ.ഡി.പി യോഗം സ്കൂൾ വിദ്യാഭ്യാസം സെക്രട്ടറി സി.പി സുദർശനൻ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഭവന സമർപ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ മുഖ്യാതിഥി ആയിരിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഡി.ഇ.ഒ ഷീലാകുമാർ തുടങ്ങിയവർ പ്രസംഗിക്കും.