ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയും വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും ആരോപിച്ച് കോൺഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്മണി കെ.എസ്.ഇ.ബി.യിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. സണ്ണി കുറ്റിക്കാട്ട് അദ്ധ്യക്ഷനായി.