വെണ്മണി: വിദ്യാഭ്യാസം ജോലി സമ്പാദനത്തിനുള്ള ഉപാധി മാത്രമാക്കരുതെന്നും മറിച്ച് നല്ല വ്യക്തിത്വത്തെ വാർത്തെടുക്കാനുള്ളതാണെന്നും മാർത്തോമ്മാസഭ ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ അക്കാദമിക വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അദ്ധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് പ്രൊഫ.എം.കെ.ശമുവേൽ, ഹെഡ്മാസ്റ്റർ സജി അലക്‌സ്, റവ.വി.ടി.ജോസൺ, കെ.രാധമ്മ, തോമസ് ജോൺ, മാത്യു ഡാനിയൽ, പ്രൊഫ.ആർ.രാജഗോപാൽ, ജോൺ കെ.മാത്യു, കെസിയ സക്കറിയ,ജോർജ് ബിനുരാജ് എന്നിവർ പ്രസംഗിച്ചു.