d
പ്രതി രാഘവൻ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ

പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ഏറത്ത് ചാത്തന്നൂർപ്പുഴ മുഞ്ഞനാട്ട് ഇടപ്പുര വീട്ടിൽ രാഘവനെയാണ് (56) പിടികൂടിയത്. പീഡനവിവരം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ പെൺകുട്ടി അറിയിച്ചതനുസരിച്ച് കേസെടുത്തിരുന്നു. കിളിവയൽ കോളേജിന് സമീപം ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചയോടെ അടൂർ സി.ഐ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.