yogam
കുറ്റൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വായന മാസചരണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അസീം അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് റിട്ട.ലക്ചറർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ഗിരിജാകുമാരി, എസ്.ആർ.ജി. കൺവീനർ ഒ.ശ്രീജ, വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ പുത്‌ലിഭായി എന്നിവർ സംസാരിച്ചു.