d
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ

പത്തനംതിട്ട: ഒൻപതുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് അടൂർ സ്വദേശി തുളസിയെ (50) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ 13 വർഷം കഠിന തടവിനും എഴുപത്തിഅയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പ്രതിയുടെ മകളുടെ ട്യൂഷൻ വിദ്യാർത്ഥിനിയെ വീട്ടിൽ വച്ച് മറ്റാരും ഇല്ലാത്ത നേരത്ത് ലൈംഗിക പ്രദർശനം നടത്തുകയും ശരീരത്തിൽ പിടിക്കുകയുമായിരുന്നു. പെൺകുട്ടി ട്യൂഷന് പോകാൻ തയ്യാറാകാതെ വന്നത് ചോദ്യം ചെയ്തപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തിയത് ഏനാത്ത് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ഗോപകുമാറാണ്.