റാന്നി: ഐ.സി.ഡി.എസ് പ്രൊജക്ട് 2022 സാമ്പത്തിക വർഷം നാറാണംമൂഴി പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള സൗജന്യ കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, രാജൻ നീറംപ്ലാക്കൽ, ജോർജ് ജോസഫ് അറയ്ക്ക്മണ്ണിൽ, സോണിയാ മനോജ്, റെജി വാലുപുരയിടത്തിൽ, റോസമ്മ വർഗീസ്, സന്ധ്യാ അനിൽകമാർ, റെനി വർഗീസ്, ഐ.സി.ഡി.എസ്.പ്രോജക്ട് സൂപ്പർവൈസർ ടി.സന്ധ്യ എന്നിവർ സംസാരിച്ചു.