
അടൂർ : താലൂക്കിൽ വിതരണംചെയ്ത റേഷനരിയിൽ ചെള്ള്. ചാക്കിൽ നിന്ന് പുറത്തുകടക്കുന്ന ചെള്ള് കടയിലെ ഭിത്തിയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുകയാണ്. തൊട്ടടുത്തിരിക്കുന്ന, നേരത്തെ സ്റ്റോക്കുള്ള അരിയിലും കയറുന്നുണ്ട് . മറ്റു റേഷൻ സാധനങ്ങളായ പഞ്ചസാര, ആട്ട എന്നിവയിലും ചെള്ള് കയറുന്നു. റേഷൻ വാങ്ങി കൊണ്ടുപോകു ന്നവർ ഇവയുടെ ശല്യം കാരണം അരി തിരികെ കടയിൽ എത്തിക്കുകയാണ്. ഇത് തർക്കത്തിനിടയാക്കുന്നുണ്ട്. റേഷൻ കടയുടെ സമീപമുള്ള മറ്റു വ്യാപാര സ്ഥാപനങ്ങളിലും ചെള്ള് ശല്യമുണ്ട്.