പ്രമാടം : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രമാടം മേഖലാ സമ്മേളനം ഇന്ന് രാവിലെ 10ന് വാഴമുട്ടം 1540 -ാം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും. യോഗ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ശാഖാ യോഗങ്ങളെയും പോഷക സംഘടനകളെയും ചലനാത്മകമാക്കുവാനും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 361 പ്രമാടം, 81 വള്ളിക്കോട്, 269 വി.കോട്ടയം, 1540 വാഴമുട്ടം, 3357 വലഞ്ചുഴി, 6350 ഞക്കുനിലം ശാഖാ ഭരണ സമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അറിയിച്ചു.