പന്തളം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പന്തളം താലൂക്ക് സ്വാഗതസംഘം രൂപീകരിച്ചു. പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ അഡ്വ.മാലക്കര ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബാലഗോകുലം ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട മേഖലാ ഖജാൻജി കെ.സി.വിജയമോഹനൻ, ആർ.എസ്.എസ് താലുക്ക് സഹകാര്യവാഹ് സി.ജി.ബിനു എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.ആർ കൃഷ്ണപിള്ള (രക്ഷാധികാരി), ജെ.കൃഷ്ണകുമാർ (സഹ രക്ഷാധികാരി), അഡ്വ.മാലക്കര ശശി (അദ്ധ്യക്ഷൻ),പുഷ്പലത (ഉപാധ്യക്ഷ),സി.ബിജു (സെക്രട്ടറി),സുരേന്ദ്രൻ (ഖജാൻജി), അരുണൻ പി.എസ് (ആഘോഷ പ്രമുഖ്) എന്നിവരെ തിരഞ്ഞെടുത്തു.