ഓൺലൈൻ രജിസ്‌ട്രേഷൻ

ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ നടത്താം. സാദ്ധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് 9 നും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും. സ്‌പോർട്സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലായ് 29 വരെ അവസരമുണ്ടായിരിക്കും. ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും. സ്‌പോർട്സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്കുള്ള പ്രവേശനം ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ അതത് കോളേജുകളിൽ നടത്തും.

പരീക്ഷാ ടൈംടേബിൾ

ജൂലായ് 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി / എം.കോം / എം.സി.ജെ/ എം.എസ്.ഡബ്യു/ എം.ടി.എ / എം.എച്ച്.എം/ എം.എം.എച്ച് / എം.റ്റി.റ്റി.എം (സി.എസ്.എസ്) (2018, 2017, 2016 അഡ്മിഷനുകൾ സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കി.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2014 - 2016 അഡ്മിഷൻ റീഅപ്പിയറൻസ് / 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), ബി.എസ്.സി സൈബർ ഫോറൻസിക് (2014 - 2018 അഡ്മിഷൻ റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും.