1
ബാസ്റ്റോ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും നാരകത്താനി ജംഗ്ഷനിൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി ജി.സതീഷ് ബാബു ഉദ്ഘാടനം ചെയ്തു.

മല്ലപ്പള്ളി : പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, തോമസ് തമ്പി, കൊച്ചുമോൻ വടക്കേൽ, സഞ്ജയകുമാർ, കെ. ജി. സാബു, സുരേഷ് കുമാർ, സാബു മരുതേൻകുന്നേൽ, എൻ. സുഗതൻ, ബാബു മമ്പറ്റ, ബിനോ വർഗീസ്, മീരാൻ സാഹിബ്‌, ഉണ്ണികൃഷ്ണൻ, റിൻസി തോമസ്, ജോബി പറങ്ങാമൂട്ടിൽ, തേജസ്‌ വർഗീസ്, റെജി പമ്പഴ, സജി തേവരോട്ട്, ജോൺസൻ നാരകത്താനി, അനു എബി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.