24-brahmavidya

യു.എ.ഇ: ശിവഗിരി മഠത്തിന്റെ യു.എ.ഇയിലെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷവും ശിവഗിരി തീർത്ഥാടന നവതി ആഘോഷ​വും ഒക്ടോബർ 30ന് അജ്​മാൻ ജർഫ് ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടത്തുവാൻ തീരുമാനിച്ചതായി ചീഫ് കോർഡിനേറ്റർ കെ.പി.രാമകൃഷ്ണൻ അറിയിച്ചു.
കരാമ എസ്.എൻ.ജി ഹാളിൽ നടന്ന ജനറൽ ബോഡിയിൽ സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു.

വൈ.എ.റഹിം പ്രോഗ്രാം ചെയർമാനായും,മാത്തുക്കുട്ടി ക​ടോൺ,ഡോ.സുധാകരൻ,രാജൻ അൽ- ​അമാനി,അജിത രാജൻ,ശ്യാംപ്രഭു,ടി.ടി.യേശുദാസ്,സോമൻ,ദിലീപ്,രാമകൃഷ്ണൻ,ബി.ആർ.ഷാജി,അജയകുമാർ എന്നിവർ രക്ഷാധികാരികളായും,കലാധർ ദാസിനെ പ്രോഗ്രാം ജനറൽ കൺവീനറായും,വിവിധ കമ്മിറ്റി കൺവീനർമാരെയും തിരഞ്ഞെടുത്തു.

ക്യാപ്ഷൻ: യു.എ.ഇ ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ അജ്മാനിൽ നടക്കുന്ന ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെയും ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെയും സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരിയായ അജിത രാജൻ പ്രസംഗിക്കുന്നു.