മല്ലപ്പള്ളി: എഴുമറ്റൂർ - പടുതോട് റോഡ് പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചുകഴിഞ്ഞ സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിന്റെ പേരിൽ കോൺഗ്രസ് നാരകത്താനിയിൽ റോഡ് ഉപരോധിച്ചത് ശുദ്ധതട്ടിപ്പാണെന്ന് എൽ.ജെ.ഡി റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഐ.കെ രവീന്ദ്രരാജ് ആരോപിച്ചു