മല്ലപ്പള്ളി:ആഞ്ഞിലിത്താനം സ്വദേശിനിയായ യുവതിയെ വീട് വാടകയ്‌ക്ക് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ തൃക്കൊടിത്താനം കോട്ടമുറി മറ്റത്തിൽ വീട്ടിൽ പ്രദീപിനെ ( 41) കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രദീപിനെ കോട്ടയം ജില്ലാ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തി. തൃക്കൊടിത്താനത്തും കറുകച്ചാലിലും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ട്. എസ്.ഐ സുരേന്ദ്രൻ, എസ്.സി.പി.ഒ ജൂബി , രവികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.