പത്തനംതിട്ട : ചെന്നീർക്കര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെന്നീർക്കര കേന്ദ്രീകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭാരതീയ ചികിത്സ വകുപ്പിന്റെയും, ചെന്നീർക്കര പഞ്ചായത്തിന്റെയും സഹകരണത്തോടെ 26ന് രാവിലെ 9മുതൽ ഉച്ചവരെയാണ് ക്യാമ്പ്. ചെന്നീർക്കര എസ്.എൻ.ഡി.പി. ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആയുർവേദ ഡോക്ടർന്മാരുടെ സൗജന്യ സേവനവും മരുന്നുകളും ആവശ്യമുള്ളവർ അന്നേ ദിവസം കൃത്യ സമയത്ത് തന്നെ ക്യാമ്പിലെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.