food

പത്തനംതിട്ട : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ അട്രാക്ടിംഗ് ആൻഡ് റിറ്റൈനിംഗ് യൂത്ത് ഇൻ അഗ്രികൾചർ പദ്ധതിയുടെ ഭാഗമായി 35 വയസിനു താഴെയുള്ളവർക്ക് ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുത്ത് സംരംഭം തുടങ്ങുന്നവർക്ക് പദ്ധതിയുടെ ഭാഗമായി സഹായങ്ങൾ ലഭിക്കും. ഭക്ഷ്യ ഉൽപ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട യൂണിറ്റുകൾക്ക് വിവിധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിനുള്ള അവസരം കൂടിയാണിത്. അവസാന തീയതി 28. ഫോൺ : 8078572094.