
പത്തനംതിട്ട : വനിത ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട വയലത്തല പുതുമണ്ണിലുളള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിൽ സൈക്കോളജിസ്റ്റുമാരുടെ പാനൽ തയ്യാറാക്കുന്നതിനായി പത്തനംതിട്ട നിവാസികളായ സെക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ മേഖലയിൽ വിദഗ്ദ്ധരും പരിചയ സമ്പന്നരുമായിരിക്കണം. സൂപ്രണ്ട്, ഗവ.ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സ്, വയലത്തല പി.ഒ, പത്തനംതിട്ട എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 31. ഫോൺ : 9497471849.