പത്തനംതിട്ട : ഓമല്ലൂരിൽ നീതി സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം മന്ത്രി വീണാജോർജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, വാർഡ് അംഗം സുജാത, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.പി.ഹിരൺ, കോഴഞ്ചേരി അസിസ്റ്റന്റ് രജിസ്ട്രാർ ഡി.ശ്യാം കുമാർ, കെ.ബാലകൃഷ്ണൻ, കെ.ആർ.ബൈജു, കെ.എ.വർഗീസ്, ലക്ഷ്മി മനോജ്, സംഘം സെക്രട്ടറി കെ.ഓമന തുടങ്ങിയവർ പങ്കെടുത്തു.