24-snvd-madom
ശ്രീനാരായണ വിശ്വധർമ്മ മഠത്തിൽ വെച്ചുനടന്ന മൂന്നാമത് അദ്ധ്യാത്മരാമായണ വിചാര സത്രം സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ എഴുമറ്റൂർ രവീന്ദ്രൻ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

ചെങ്ങന്നൂർ: ശ്രീനാരായണ വിശ്വധർമ്മ മഠത്തിൽ നടന്ന മൂന്നാമത് അദ്ധ്യാത്മരാമായണ വിചാര സത്രം സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ എഴുമറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഠാധിപതി സ്വാമി ശിവ ബോധാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുഖകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ആല 71 -ാം നമ്പർ ശാഖായോഗം പ്രസിഡന്റ് പുരുഷോത്തമൻ നന്ദി പറഞ്ഞു.