കലഞ്ഞൂർ : ജനനി പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കലഞ്ഞൂർ മേഖല സംമ്പൂർണ സ്വാന്തന പരിചരണ മേഖലയായി പ്രഖ്യപനം നടത്തി.കെ.വി.എം.എസ് ഹാളിൽ പി.ആർ.പി.എസ് രക്ഷാധികാരി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സോണൽ പ്രസിഡന്റ് ജി.കെ രസികൻ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായനിധി കൈമാറി. ആശാ വർക്കർമാരെ യോഗത്തിൽ ആദരിച്ചു. ഡോ.പുനലൂർ സോമരാജൻ, എം മനോജ് കുമാർ എന്നിവർ സംസാരിച്ചു. സോണൽ സെക്രട്ടറി ഉമേഷ് പി.ആർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.എൻ സലിം,അഡ്വ.ആർ.ബി രാജീവ് കുമാർ, ജോൺകുട്ടി, എസ്.രാജേഷ്, പുഷ്പവല്ലി, സിബി ഐസക്ക്, ഷാൻ ഹുസൈൻ, ശോഭാ ദേവരാജൻ, ബിന്ദു രാമചന്ദ്രൻ, സിന്ധു സുദീർശൻ, റെജി ക്രിസ്റ്റഫർ എന്നിവർ സംസാരിച്ചു. കൃഷ്ണൻ പോറ്റി, ഫാദർ,വി.ജി ജോൺ, ഇമ്മാം, ഹസൻ ഫലാഗി എന്നിവർ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു.