പത്തനംതിട്ട : കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പെർമിറ്റും നമ്പറും നൽകിയതിൽ അപാകതകൾ ഉണ്ടായിട്ടുണ്ടോയെന്ന് അറിയുന്നതിനായി ജില്ലയിലെ നഗരസഭാ ഓഫീസുകളിൽ വിജിലൻസ് പരിശോധന നടത്തി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിൽ ബാർ ഹോട്ടലിൽ പല മുറികൾക്കും പല നമ്പർ അനുവദിച്ചു നൽകിയതായും അതുവഴി മൊത്തം ഏരിയ കുറച്ചു കാണിച്ച് ടാക്‌സ് ഇനത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചു വരുന്നതായും എന്നാൽ എല്ലാ നമ്പറുകൾക്കും കൂടി ഒറ്റ ലൈസൻസ് അനുവദിച്ചിരിക്കുന്നതായും കണ്ടെത്തി. അടൂർ നഗരസഭാ പരിധിയിൽ 73 കെട്ടിടങ്ങൾക്ക് കൗൺസിലിന്റെ അനുമതിയോടെ കെട്ടിട നമ്പർ നൽകിയതായും 2016- 2017 കാലത്ത് വീട്ട് നമ്പർ നൽകിയ കെട്ടിടങ്ങൾക്ക് 2022ൽ ഓക്യുപെൻസി സർട്ടിഫിക്കറ്റ് നൽകി 2022 മുതൽക്കുള്ള ടാക്‌സ് മാത്രം എടുക്കുന്നതിന് ശുപാർശ നൽകുകയും ഈ ഇനത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിച്ചതായും കണ്ടെത്തി.