തിരുവല്ല: പെരിങ്ങര - കൃഷ്ണപാദം റോഡിലെ ഓടയുടെയും ഇന്റർലോക്ക് ജോലികളുടെയും നിർമ്മാണത്തിലെ അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപരോധസമരം സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരുന്ധതി അശോക്, ഭാരവാഹികളായ അഡ്വ.ബിനു വി.ഈപ്പൻ, റോയ് വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, വിനോദ് കോവൂർ, ചന്ദ്രൻപിള്ള, മാത്യു ഉമ്മൻ സുധാകരൻ ചന്ദ്രബോസ്, മിനിമോൾ ജോസ്, പത്മനാഭൻ കെ.ആർ ഭാസി, ചന്ദ്രദാസ്, ജിജി ചാക്കോ, ഷാജി പതിനാലിൽ, ലളിതാഭായ് ടീച്ചർ, തോമസ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.