തിരുവല്ല: പൊതുമരാമത്ത് വകുപ്പ് ഇരവിപേരൂർ സെക്ഷന്റെ പരിധിയിലെ നന്നൂർ പുത്തൻപറമ്പിൽകടവ് റോഡിൽ കാവുംങ്കൽപ്പടിയിലെ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ 25 മുതൽ ആഗസ്റ്റ് 25 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ മറ്റ് അനുബന്ധ പാതകളിലൂടെ പോകണമെന്ന് അസി. എക്‌സിക്യുട്ടീവ് എൻനീയർ അറിയിച്ചു.