ഇലവുംതിട്ട: എ.കെ.ജി ചാരിറ്റബിൾ ഫൗണ്ടേഷൻ തണൽ പാലിയേറ്റീവ് മെഴുവേലി പഞ്ചായത്ത് ഇലവുംതിട്ട സോണൽ സമ്പൂർണ പാലിയേറ്റീവ് കെയർ മേഖലയായി പ്രഖ്യാപിച്ചു. സരസകവി മൂലൂർ സ്മാരകത്തിൽ നടന്ന യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. തണൽ പാലിയേറ്റീവ് കെയർ ഏരിയ പ്രസിഡന്റ് ആർ.അജയകുമാർ ഇലവുംതിട്ട സോണൽ സമ്പൂർണ പാലിയേറ്റീവ് കെയർ മേഖലയായി പ്രഖ്യാപിച്ചു.പാലിയേറ്റിവ് കെയർ ഏരിയ ട്രഷറർ ടി.വി സ്റ്റാലിൻ കിടപ്പ് രോഗികൾക്കുള്ള സാധന സാമഗ്രകികൾ വിതരണം ചെയ്തു. മെഴുവേലി പഞ്ചായത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. സോണൽ മേഖലാ പ്രസിഡന്റ് രജനി സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി ബിജിലി പി.ഈശോ കിടപ്പു രോഗികളുടെ ലിസ്റ്റ് ഏറ്റുവാങ്ങി. രക്ഷാധികാരി വി.ആർ.സജികുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാൻ ,പഞ്ചായത്ത് അംഗങ്ങളായ വി.വിനോദ് ,രജനി അശോകൻ ,സോണൽ കമ്മിറ്റി അംഗം അനുഫിലിപ്പ്, സോണൽ സെക്രട്ടറി റിനീഷ് എം.ഫിലിപ്പ് എന്നിവർ സംസാരിച്ചു.