ചെങ്ങന്നൂർ: ചെങ്ങന്നൂർ ഛായ നടത്തുന്ന മൊബൈൽ ഫോൺ ഹ്രസ്വ ചലച്ചിത്ര മേളക്ക് എൻട്രി ക്ഷണിച്ചു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച, പരമാവധി ആറു മിനിട്ട് ദൈർഘ്യമുള്ള ചിത്രമായിരിക്കണം. പ്രമേയം നിഷ്കർഷിക്കുന്നില്ല. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് പ്രൈസും ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനിക്കും. ആഗസ്റ്റ് 15നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 100രൂപ. ഫോൺ: 9447484411, 94464 89162, 62387 83232.