പത്തനംതിട്ട : കാർഷിക മേഖലയിൽ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാട്ടുപന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം പത്തനംതിട്ട സൗത്ത് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ് പി.കെ. ദേവാനന്ദന്റെ അദ്ധ്യഷതയിൽ ചേർന്ന സമ്മേളനം ഏരിയാ സെക്രട്ടറി വർഗീസ് സക്കറിയ ഉദ്ഘാടനം ചെയ്തു. അനിതാ ലക്ഷ്മി രക്തസാക്ഷി പ്രമേയവും. പി.കെ. സുനിൽകുമാർ അനുശോചന പ്രമേയവും പി.കെ.ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം.ജെ രവി . അഡ്വ. മനോജ് കുമാർ . പി.കെ. അനിഷ്, കെ.എൻ. രാഘവൻ , ശ്യാം രാജ് . അനിതാ ലഷ്മി.ശ്യാമ ശിവൻ. ടി.പി രാജേന്ദ്രൻ . ശോഭ കെ മാത്യു എന്നിവർ പ്രസംഗിച്ചു.
പുതിയ മേഖലാ ഭാരവാഹികൾ- പി.കെ. ദേവാനന്ദൻ (പ്രസിഡന്റ്) ഹരികുമാർ . എം.കെ.രാഘവൻ( വൈ: പ്രസിഡന്റുമാർ) പി.കെ.ജയപ്രകാശ്(സെക്രട്ടറി) പി.കെ. സുനിൽകുമാർ. വർഗിസ് ഡാനിയേൽ (ജോ: സെക്രട്ടറിമാർ )