
മല്ലപ്പള്ളി : നിരോധിത പുകയില ഉത്പന്നങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കീഴ് വായ്പ്പൂര് പൊലീസ് നടത്തിയ റെയ്ഡിൽ കുന്നന്താനം പത്മനാഭപുരം വീട്ടിൽ രാമചന്ദ്രന്റെ (62) കടയിൽ നിന്ന് 25 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ്, എസ്.ഐ മാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, സി.പി.ഒ വരുൺ കൃഷ്ണൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. നിരോധിത പുകയില ഉത്‌പന്നങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.