മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കല്ലൂപ്പാറ പഞ്ചായത്ത് നാലാംവാർഡ് മാപ്രാമ്പള്ളി മലയിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹൻ ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷനായി. കല്ലൂപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ് , വാർഡ് മെമ്പർ
രതീഷ് പീറ്റർ, സി.ഡി.എസ് മെമ്പർ അമ്മിണി ടി.കെ, എ.ഡി.എസ് പ്രസിഡന്റ് അമ്മിണി കുട്ടപ്പൻ, രമണി ജോൺസൺ, തമ്പി.പി.എസ് എന്നിവർ പ്രസംഗിച്ചു.