പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിൽ കർക്കടകവാവ് പിതൃബലിതർപ്പണത്തിനായി എത്തുന്നവർക്ക് വേണ്ടി സൗകര്യങ്ങൾ ഒരുക്കി. അച്ചൻകോവിലാറ്റിന്റെ ചെളിയും എക്കലും അടിഞ്ഞ് കുടിയ ക്ഷേത്രക്കടവ് ഹിറ്റാച്ചിയും മറ്റും കൊണ്ട് പന്തളം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കി. 28ന് പുലർച്ചെ 5ന് മുതൽ മഹാദേവ ഹിന്ദു സേവാ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ ക്ഷേത്രക്കടവിന് സമീപം നടത്തുന്ന ബലിതർപ്പണത്തിന് എം.കെ.അരവിന്ദ ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിലും,തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിലും ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.