
പ്രമാടം : കെ.എസ്.യു ജില്ലാസമ്മേളനത്തിന് മുന്നോടിയായി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രമാടത്ത് ഫുട്ബാൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ഫിസിക്കലി ചലഞ്ചഡ് കേരള ടീം അംഗം അജീസ് കോന്നി ഉദ്ഘാടനം ചെയ്തു. കൊല്ലം ഓൾഡ് ട്രഫോർഡ് കേരളയെ മൂന്നിന് എതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശേരി എസ്.ബി കോളേജ് ടീം വിജയിച്ചു. വിജയികൾക്ക് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, സെക്രട്ടറിമാരായ റോബിൻ മോൻസി, അലൻ ജിയോ കൈമൾ, വൈസ് പ്രസിഡന്റ് അഖോഷ് ബി. സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു, കെ.എസ്.യു മുൻ ജില്ലാപ്രസിഡന്റ് സോണി.എം. ജോസ്, ജില്ലാ ഭാരവാഹികളായ റിജോ തോപ്പിൽ, നേജോ മെഴുവേലി, ജോമി വർഗീസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മക്കരണത്ത്, ബ്ളോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ളാവിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.