കൊടുമൺ: വള്ളിക്കോട് വായനശാലയുടെയും ചന്ദനപ്പള്ളി സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക പ്രവർത്തകനും സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കനെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോൺസൻ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ജോർജ് വർഗീസ് കോപ്പറ, പ്രൊഫ.ജഗദീഷ്, കുമ്പളത്ത് പദ്മകുമാർ, രാജൻ പാടിയറ തുടങ്ങിയവർ സംസാരിച്ചു.