അടൂർ: പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചാന്ദ്രദിനമാചരിച്ചു. ലൈബ്രറി കൗൺസിൽ അക്ഷര സേനാഗം പഴകുളം ആന്റണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാകൗൺസിൽ അംഗം അജി ചരുവിള, ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്‌, ബിജുപനച്ചവിള, ഇഖ്ബാൽ, സുറുമി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കുവേണ്ടി പ്രശ്നോത്തരി മത്സരവും നടത്തി.