dog

പത്തനംതിട്ട : കാലും കയ്യും ഒടിഞ്ഞ് കുമ്പഴ കെ.എസ്.ഇ.ബി ഓഫീസ് വളപ്പിൽ അവശനിലയിൽ കിടന്ന നായയെ മൃഗ സ്‌നേഹികൾ ഏറ്റെടുത്തു. പത്തനംതിട്ട ആനിമൽ റെസ്‌ക്യൂ ആൻഡ് സപ്പോർട്ട് സർവീസിന്റെ പ്രവർത്തകരായ അജാസ്, അമിത് എന്നിവരാണ് നായയുടെ സംരക്ഷണം ഏറ്റെടുത്തത്. പത്തനംതിട്ട മൃഗാശുപത്രിയിലെ ഡോക്ടർമാർ നായയ്ക്ക് ശുശ്രൂഷ നൽകി. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ അപേക്ഷാപ്രകാരമാണ് മൃഗസംരക്ഷണ വകുപ്പിന്റെയും ജന്തുസ്‌നേഹി സംഘടനയുടെയും ഈ നടപടി.