sammelanam
ആർ.എസ്.പി പെരിങ്ങര ലോക്കൽ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പീ.ജീ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഭക്ഷ്യവസ്തുക്കളുടെ മേൽ ചുമത്തിയ ജി.എസ്.ടി അടിയന്തരമായി പിൻവലിച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി പെരിങ്ങര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പീ. ജീ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല എക്സി.അംഗം പെരിങ്ങര രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ്. ഋഷികേശൻ, ഡി.ചന്ദ്രൻ, എം.എം.മാത്യു, പി.രവി, ഈപ്പൻ വറുഗീസ്,കെ. ഗോപാലകൃഷ്ണൻ, രാധാമണി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. എം.എം.മാത്യു സെക്രട്ടറിയായി പതിനൊന്നംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.