പന്തളം: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ്, ആശാവർക്കേഴ്സ് സംഘ് (ബി.എം.എസ്) പന്തളം നഗരസഭാ സമിതി കുടുംബ സംഗമം ബി.എം.എസ് സംസ്ഥാന സെക്രട്ടറി മധുകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ കെ.വി. ശ്രീദേവി, ബിന്ദുകുമാരി, സംസ്ഥാന ജനറൽ സെക്രട്ടറി സതി മനോഹരൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ് കുമാർ, പന്തളംമേഖല പ്രസിഡന്റ് കെ. ഹരികുമാർ, സെക്രട്ടറി എം.ബി. ബിജുകുമാർ, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ്, ആശാവർക്കേഴ്സ് സംഘ് പന്തളം നഗരസഭാ സമിതി പ്രസിഡന്റ് പുഷ്പ, സെക്രട്ടറി രാധാമണി എന്നിവർ പ്രസംഗിച്ചു.