1
വൺ വേ റോഡിൽപോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത് അപകട ഭീഷണി ഉയർത്തുന്ന റോഡിന്റെ വശത്തെ താഴ്ച്ച

അടൂർ : വൺവേ റോഡിൽ നഗരസഭ കാര്യാലയത്തിന് എതിർവശത്ത് റോഡരികിൽ ഓടയ്ക്ക് മേൽമൂടിയില്ലാത്തത് അപക ഭീഷണി ഉയർത്തുന്നു. റോഡരികിലൂടെ വരുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്. അടുത്തിടെ റോഡ് ഉയരത്തിൽ ടാർ ചെയ്തതോടെ വശങ്ങളിൽ താഴ്ച കൂടിയിട്ടുണ്ട്..ഇരുചക്ര വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറി അപകടം സംഭവിക്കാനുള്ള സാദ്ധ്യതയും ഉണ്ട്. ഇവിടെ റോഡിന്റെ വശങ്ങളിൽ വൻ താഴ്ചയാണ്. അതിനാൽ ഏത് സമയവും അപകടം സംഭവിക്കാമെന്ന സ്ഥിതിയാണ്. പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.