പഴകുളം : പഴകുളം കൃഷ്ണവിലാസം യു .പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.പി സന്തോഷ് അദ്ധ്യക്ഷനായി. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. അദ്ധ്യാപിക കവിത മുരളി, സാമൂഹ്യപ്രവർത്തകൻ ഇ. അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്. വന്ദന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ .എസ്. ജയരാജ് നന്ദിയും പറഞ്ഞു ചാരുംമൂട് ചുനക്കര തെക്കുംമുറിയിൽ വാലുപറമ്പിൽ സലിം ഭവനത്തിൽ എൻ. നാഗൂർ റാവുത്തരുടെയും പി. കുഞ്ഞുമുത്തിന്റെയും സ്മരണയ്ക്കായി ഷെരിഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫാണ് പത്രം സ്പോൺസർ ചെയ്തത്.