local-

റാന്നി : താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രോഗിയായ ആദിവാസി യുവതിയെ പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ ദിവസം
ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവതിയോട് അനസ്തേഷ്യ വിഭാഗം ഡോക്ടർ 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൂലിപ്പണിക്കാരനായ ഭർത്താവ് പലരിൽ നിന്ന് കടം വാങ്ങിയാണ് ഡോക്ടറുടെ മുറിയിൽ തുക എത്തിച്ചു നൽകിയത്. ഇതുസംബന്ധിച്ച് ഇവർ എം.എൽ.എയ്ക്കു നൽകിയ പരാതി ആരോഗ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.