തിരുവല്ല: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റായി അംബിക മോഹൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാർ സി.ടി.മാമൻ,ബിൻസി ആരാമമൂട്ടിൽ, ട്രഷററായി ജോസ് പുല്ലുചേരി,സെക്രട്ടറിമാരായി രാജേഷ് കാടമുറി,ബിനിൽ തേക്കുംപറമ്പിൽ,സോജൻ മാത്യു,ബിജു നൈനാൻ എന്നിവരും സംസ്ഥാന കമ്മിറ്റിഅംഗങ്ങളായി സജി അലക്സ്,ജോയ്ആറ്റുമാലിൽ,ബോസ് തെക്കേടം,ജോസഫ് ഇമ്മാനുവേൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയത്ത് കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ.കെ.ജോൺ വർഗീസ് വരണാധികാരിയായി. കേരളകോൺഗ്രസ് എം ഉന്നതധികാര സമിതിഅംഗം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ,ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.അലക്സ് കോഴിമല,പാർട്ടി തിരഞ്ഞെടുപ്പ് തർക്കപരിഹാരസമിതി അംഗം ജേക്കബ് തോമസ് അരിക്കുപുറം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.