കോന്നി: പബ്ലിക് ലൈബ്രറിയുടെ വായന മാസാചരണത്തിന്റെ സമാപനവും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. കോന്നി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രഥമാദ്ധ്യാപിക പി.വി.ശ്രീജ,.നമിത ബി മാത്യു, എൻ.എസ്. മുരളിമോഹൻ, എസ്. കൃഷ്ണകുമാർ, പി.കെ.സോമൻപിള്ള, പ്രീത,, ജി.ഉഷ എന്നിവർ പ്രസംഗിച്ചു.