കലഞ്ഞൂർ : കേരള കർഷകസംഘം കലഞ്ഞൂർ വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ബി. സതികുമാരി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി.എസ്. രാജു അദ്ധ്യക്ഷനായി. മികച്ച കർഷകരെ ഏരിയാ സെക്രട്ടറി അഡ്വ. ആർ.ബി. രാജീവ് കുമാർ ആദരിച്ചു. ഏരിയാ പ്രസിഡന്റ് രഘു ഓലിക്കൽ, എസ്. രാജേഷ്, എം. മനോജ് കുമാർ, ചന്ദ്രികാ മുകുന്ദൻ, ആർ. ശ്രീകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. എൻ.കെ. ശശിധരൻപിള്ള ക്ളാസെടുത്തു. ഭാരവാഹികൾ - പി.എസ്. രാജു (പ്രസിഡന്റ്), ആർ. ശ്രീകുമാരൻ നായർ (സെക്രട്ടറി), അനീഷ്. ടി. കുറുപ്പ് (ട്രഷറർ).