പ​ന്തളം: ഓടയിൽ കാൽ കുടുങ്ങിയ സ്ത്രീയെ അഗ്‌നിശമന സേന രക്ഷപെടുത്തി. പന്തളം തെക്കേക്കര പെരുമ്പുളിക്കൽ മന്നം നഗർ താഴത്തേരിൽ മോഹനന്റെ മകൾ ആര്യ (34) ആണ് പെരുമ്പുളിയ്ക്കൽ മന്നം നഗറിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഓടയിലേക്ക് കാൽ വഴുതി വീണത്. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ കുടുങ്ങിയ ആര്യയെ അടൂർ നിന്നും അസി.സ്റ്റേഷൻ ഓഫീസർ കെ.സി.റെജി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സംഘമാണ് സ്ലാബ് ഇളക്കി നീക്കി രക്ഷപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. നിർമ്മാണം നടന്നു കൊണ്ടിരുന്ന ഓട​യിൽ പ്ലാസ്റ്റിക് കവർ മൂടി കിടന്നതിനാൽ വിള്ളൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നാല് അടിയോളം താഴ്ച്ചയുള്ള ഓടയിലേക്കാണ് ആര്യ വീണത്.