strike

കോന്നി : ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ കൊക്കാത്തോട്ടിൽ മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സംഗമവും നടന്നു. പത്തനംതിട്ട രൂപതാവികാരി ജനറൽ മോൺ.ഷാജി മാണികുളം ഉദ്ഘാടനം ചെയ്തു. എം.സി.എ സഭാതല സമിതി പ്രസിഡന്റ് പോൾ രാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോണി കെ.ജോർജ്, ഫാ.വർഗീസ് കൈതോൺ, ഫാ.ഗീവർഗീസ് പാലമൂട്ടിൽ, എം.സി.എ ജനറൽ സെക്രട്ടറി വി.സി.ജോർജ്കുട്ടി, തോമസ് തുണ്ടിയത്ത്, തോമസ് ഏബ്രഹാം, ട്രഷറർ സജി പീടികയിൽ, ഫാ.ബിജോയി തുണ്ടിയത്ത്, ജോജി വിഴലിൽ, ജേക്കബ് കളപ്പുരയ്ക്കൽ, വൈദിക ജില്ലാപ്രസിഡൻറ് എം.എം.തോമസ്, സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.