കോന്നി: ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും എസ്റ്റേറ്റിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി. യു ) കുമ്പഴ തോട്ടം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രൊഫ. കെ. മോഹൻകുമാർ, എം.ജി സുരേഷ്, വി.ആർ.ഷാജി, ഇസ്മായേൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എ.ബാബു ( കൺവീനർ ) ഇസ്മായേൽ, ബിജു.ജി, ബിജു എസ്‌, സുലോചന, ഇസ്മായേൽ ( ജോയിന്റ് കൺവീനർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.