അടൂർ : മണ്ണടി ദേവീക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 28ന് പുലർച്ചെ മുതൽ മണ്ണടി കാമ്പിത്താൻ കടവിൽ ബലിതർപ്പണം നടക്കും മണ്ണടി പഴയകാവ് ദേവീക്ഷേത്ര മേൽശാന്തി ശിവദാസൻപോറ്റി യുടെ മേൽനോട്ടത്തിലും ശൂരനാട് തെക്ക് ഇഞ്ചക്കാട് ദേവായാനത്തിൽ രമേഷ് . കെ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. കൂടുതൽ വിവരങ്ങൾക്ക് കെ.ശശിധരൻ പിള്ള ഫോൺ -9947480490, ജി.മോഹനേന്ദ്രക്കുറുപ്പ് - 9946410238

അടൂർ :പാർത്ഥസാരഥി ക്ഷേത്രത്തിൽ 28 ന് രാവിലെ മുതൽ ക്ഷേത്ര മേൽശാന്തിമാരായ മനീഷ് നമ്പൂതിരി, ലാൽ കുമാർ ഭട്ടതിരി എന്നിവരുടെ കാർമ്മികത്വത്തിൽ തിലഹോമവും പിതൃപൂജയും നടക്കും.

ഇളമണ്ണൂർ : ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ 28ന് പുലർച്ചെ നാലു മുതൽ എൽ.പി.എസ് ജംഗ്ഷനിലെ ബലിക്കടവിൽ ബലിതർപ്പണം നടക്കും. പൂയംപള്ളി സുഗതാചാര്യ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രത്തിൽ രാവിലെ 10 മുതൽ പിതൃപൂജയും തിലഹോമവും നടക്കും.

പന്നിവിഴ: ശ്രീമഹാദേവർ ദക്ഷിണമൂർത്തി ക്ഷേത്രത്തിൽ വാവുബലി തർപ്പണം 28ന് രാവിലെ 5.30 മുതൽ ജയകുമാർ ശർമ്മയുടെ കർമ്മികത്വത്തിൽ വലിയകുളത്തിന്റെ കരയിൽ നടക്കും. പിതൃപൂജ, തിലഹോമം എന്നിവ ക്ഷേത്രത്തിൽ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.