@ കാർഗിൽ വിജയദിനം
1999 ജൂലായ് 26ന് പാകിസ്ഥാനെ തുരത്തി ഇന്ത്യയുടെ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകളുടെ നിയന്ത്രണം ഇന്ത്യൻ സേന തിരികെപ്പിടിച്ചു. ഇന്ത്യാ ഗേറ്റിലെ അമർ ജവാർ ജ്യോതിയിലും ന്യൂഡൽഹിയിലും ഈ ദിനം ആഘോഷിക്കുന്നു.
@കണ്ടൽ ദിനം
International Day for the Conservation of the Mangrove Ecosystem
ഗ്രീൻപീസ് പ്രവർത്തകൻ ഹെയ്ഹ ഡാനിയേൽ നനോട്ടോ ഇക്വഡോർ എന്ന പെറു രാജ്യത്തിലെ മൂസിൻ എന്ന പ്രദേശത്തെ കണ്ടൽ വന നശീകരണത്തെ പ്രതിരോധിക്കുന്നതിനിടയിൽ 1998 ജൂലായ് 26ന് ഹൃദയാഘാതം മൂലം മരിച്ചു. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി 2015ൽ പാരീസിൽ നടന്ന യുനസ്കോ യുടെ ജനറൽ അസംബ്ലി ജൂലായ് 26 രാജ്യാന്തര കണ്ടൽ ദിനമായി പ്രഖ്യാപിച്ചു.
@റിപ്പബ്ളിക് ഒഫ് മാൾഡിവ്സ്
രണ്ടായിരത്തിലേറെ വരുന്ന കൊച്ചുദ്വീപുകളുടെ സമൂഹമാണ് മാലദ്വീപ്. കേരളത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്നു. തലസ്ഥാനം മാലി. 1965 ജൂലായ് 26ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു. 1968ൽ റിപ്പബ്ളിക്കായി.
@ ലൈബീരിയ
ആഫ്രിക്കയുടെ പടിഞ്ഞാറെ തീരത്തുള്ള ലൈബീരിയ 1822ൽ സ്ഥാപിതമായി. 1847 ജൂലായ് 26ന് അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടി.