മല്ലപ്പള്ളി : പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി തിരഞ്ഞെടുപ്പെട്ട കെ.വി.രശ്മിമോളെ യു.ഡി.ഫ് അനുമോദിച്ചു. യു.ഡി.ഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി, കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, റെജി തോമസ്, കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്,വിനീത് കുമാർ, തോമസ് തമ്പി, കെ.ജി.സാബു, രാജേഷ് സുരഭി, ബെൻസി അലക്സ്‌, ജൂലി കെ.വർഗീസ്, സൗമ്യ ജോബി, ജോളി ജോൺ, കെ.കെ.നാരായണൻ, റിൻസി തോമസ്, മീരാൻ സാഹിബ്, ജോസ് തടത്തേൽ, ഷീല ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.