ചിറ്റാർ: ശ്രീകൃഷ്ണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടക വാവുബലി തർപ്പണത്തിന് ക്ഷേത്രം ഒരുങ്ങി. ക്ഷേത്രം മേൽശാന്തി വൈക്കം മനീഷ് മഹിന്ദ്രൻ പോറ്റിയുടെയും മറ്റ് കർമ്മികളുടെയും കാർമ്മികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ച് മുതൽ ക്ഷേത്രകടവിൽ നിർമ്മിച്ച താത്കാലിക പന്തലിൽ ചങ്ങുകൾ നടക്കും. അന്നേ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജയും ഉണ്ടാകും.