അടൂർ : മിത്രപുരം കസ്തൂര്‍ബ ഗാന്ധിഭവനിൽ നടന്ന സംരംഭകത്വ സെമിനാർ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവികുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധിഭവൻ അംഗങ്ങൾ, അടൂർ നഗരസഭയിലെ സി.ഡി.എസ് അംഗങ്ങൾ എന്നിവർക്കായി നടത്തിയ സെമിനാറും പ്രവർത്തിപരിചയമേളയും വൈവിദ്ധ്യം കൊണ്ട് വേറിട്ടതായി. ബാത്ത് സോപ്പ് ,ബാർ സോപ്പ് ,ബാത്ത്റൂം ലോഷൻ, സോപ്പ് പൗഡർ എന്നിവയാണ് ഇന്നലെ നിർമ്മിച്ചത്. കസ്തൂര്‍ബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ കുടശനാട് മുരളി ആമുഖ പ്രഭാഷണം നടത്തി. കസ്തൂര്‍ബ ഗാന്ധിഭവൻ വികസന സമിതി അംഗം ഹരിപ്രസാദ് പ്രവർത്തി പരിചയമേളക്ക് നേതൃത്വം നൽകി. സി.ഡി.എസ് ചെയർപേഴ്സൺ വത്സലാ കുമാരി,വൈസ് ചെയർപേഴ്സൺ ശശികല, മുൻസിപ്പൽ കൗൺസിലർ മാരായ സൂസി ജോസഫ്, ശോഭാ തോമസ്, പൊതുപ്രവർത്തകൻ എസ്.മീരാസാഹിബ്, അടൂർ രാമകൃഷ്ണൻ,പഴകുളം ആന്റണി, കമ്മ്യൂണിറ്റി കൗൺസിലർ ഉഷ, ജയശ്രീ,അഞ്ജനാവിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.